
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനത്തിനു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് ആരോപണം. ആരോഗ്യരംഗം ഇന്‍ഷ്യൂറസ് വല്‍ക്കരിക്കണമെന്ന് ലോകബാങ്ക് അജഡയും സ്വകാര്യ ആശുപ്രത്രികളെ സഹായിക്കാനുമുള്ള നീക്കങ്ങളുമാണ് സ്വകാര്യ പ്രാക്ടീസ് നിരോധനത്തിനു പിന്നില്‍. ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടിസ് നിരോധിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഒ പി വിഭാഗത്തിലുണ്ടായ രോഗികളുടെ വര്‍ദ്ദനവും, സ്വകാര്യ ആശുപത്രികള്‍ ഒപി നിരക്ക് ഉയര്‍ത്തിതും ഇതിനുദാഹരണമായി ചൂണ്ടികാണിക്കുന്നു.
തലസ്ഥാനത്തെ ഒരു സെപഷലിസ്റ്റ് ആശുപ്രത്രി 250 രൂപയായിരുന്ന ഒപി ചാര്‍ജ്ജ് സ്വകര്യ പ്രാക്ടിസ് നിരോധനത്തിനുശേഷം 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളും ഒ പി നിരക്കില്‍ വന്‍ വന്‍ വര്‍ദ്ദനവാണ് വരുത്തിയത്. മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതോടെ ജില്ലാകേന്ദ്രങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വരെ വര്‍ദ്ധവുണ്ടായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോങ്കബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന എന്‍.ആര്‍.എച്ച് എം.(ദേശിയ ഗ്രാമീണ ആരോഗ്യ ദൗത്യം)പദ്ധതിയിലെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലെന്നാണ് വിമര്‍ശനം. ആശുപത്രി ചികിത്സ ഇന്‍ഷൂറന്‍സ് പരിരക്ഷയിലൂടെ സ്വകാര്യവല്‍ക്കരിക്കണമെന്നാണ് എന്‍ .എച്ച്.ആര്‍ എമ്മിന്റെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് ഈ നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് ആരോഗ്യ പ്രവര്‍ത്തനത്തിന് വളണ്ടിയര്‍മാരെയും നിയോഗിക്കുന്ന ആശ പദ്ധതിയും, സ്വകാര്യ പ്രാക്ടീസ് നിരോധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ആരോഗ്യ കേരളം പദ്ധതി കേരളത്തിലെ പൊതുജനാേരാഖ്യ മേഖലയെ സ്വകാര്യ,ഇന്‍ഷൂറന്‍സ് വല്‍ക്കരത്തിന്റെ ആദ്യപടിയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. ആയിരക്കണിക്കിന് രോഗികളാണ് നിത്യവും സ്വകാര്യ പ്രാക്ടീസിലുള്ള ഡോക്ടര്‍മാരെ ആശ്രയിച്ചിരുന്നതെങ്കില്‍ നിരോധനം പ്രാബല്യത്തിലാക്കിയട്ടും ബദല്‍ സംവിധാനമൊരുക്കാനും സര്‍ക്കാര്‍തയ്യാറായ്യിട്ടില്ല. ഇത് മൂലം ഭൂരിഭാഗം രോഗികള്‍ക്കും സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തിനു ശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കുണ്ടായ ലാഭം ചര്‍ച്ചചെയ്യാതെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആട്ടിപായിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ആയിരകണക്കിന് ഒഴിവുകള്‍ നിലനില്‍ക്കെയാണ് ഒരു സുപ്രഭാതത്തില്‍ സ്വകാര്യ പ്രാക്ടീസ് ഒരു ഉത്തരവിലൂടെ നിരോധിക്കുന്നത് ഇതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.

