Thursday, August 30, 2007

അരാഷ്ടീയ ബുദ്ധി ജീവികള്‍..


ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ
ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപെടും
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണെ മരിച്ചുകൊണ്ടിരുന്നപ്പോള്‍.
എന്തു ചെയ്‌തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അന്ന്‌
ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ടീയ ബുദ്ധി ജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍,ദിവസവും അവര്‍ക്ക്‌
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും ,മുട്ടയും കൊടുത്തവര്‍
അവരുടെ വസ്‌ത്രങ്ങള്‍ അലക്കി കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തു സൂക്ഷിച്ചവര്‍
അവര്‍ വരും
വന്നു ചോദിക്കും
യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്‌നവും
കത്തിയെരിയുകയായിരുന്നപ്പോള്‍,
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍ ....?